അടൂര്‍: ശമ്പള കുടിശിക ചോദിച്ചെത്തിയ ജീവനക്കാരികളായിരുന്ന രണ്ടു സ്ത്രീകളെ മര്‍ദിച്ച കേസില്‍ വസ്ത്ര വ്യാപാരശാല ഉടമയും ഭാര്യയും അറസ്റ്റില്‍.
അടൂര്‍ തട്ട റോഡില്‍ സ്ഥാപനം നടത്തുന്ന സിബി, ഭാര്യ അശ്വതി എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗണിന് മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇടുക്കി, ചെങ്ങന്നൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകള്‍ കഴിഞ്ഞദിവസം കടയിലെത്തി തങ്ങള്‍ക്കു ലഭിക്കാനുള്ള ശമ്പളം ചോദിച്ചതിന്റെ പേരില്‍ ഉടമയും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.
ഇവരുടെ മൊബൈല്‍ ഫോണും ഉടമ കൈവശപ്പെടുത്തി. തുടര്‍ന്ന് സ്ത്രീകള്‍ അടൂര്‍ പോലീസില്‍ പരാതി നല്കി. വനിതാ പോലീസ് സംഘം കടയില്‍ എത്തി കടയുടമയോട് സ്ത്രീകളുടെ ഫോണ്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും രാഷ്്ട്രീയ ബന്ധം പറഞ്ഞ് പോലീസിനോട് തട്ടിക്കയറിയതായും പറയുന്നു.
എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തില്‍വിട്ടു.