മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സദയം.എംടി വാസുദേവന്‍ നായരുടെ ശത്രു എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത സദയം കാലത്തെ അതിജീവിച്ചു ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രമാണ്.
സദയം എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായകൻ സിബി മലയിൽ ഒരിക്കൽ പറഞ്ഞതു വലിയ വാർത്ത യായിരുന്നു.
ഞാന്‍ സംവിധാനം ചെയ്ത സദയം എന്ന സിനിമയുടെ തിരക്കഥ എംടി സാര്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തിരിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു.
ലോഹിയുമായി ചെയ്യുമ്പോഴുള്ള ഒരു ഫ്രീഡം എനിക്ക് അവിടെ ഇല്ലായിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തി ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.
അത്രയ്ക്ക് പെര്‍ഫെക്റ്റ് ആയിരുന്നു എംടി സാറിന്റെ സ്ക്രിപ്റ്റ്. എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ചാലഞ്ചിംഗ് ആയിട്ടുള്ള സിനിമ ഏതെന്ന് ചോദിച്ചാല്‍ സദയമാണ്.
എന്നിലെ ഫിലിം മേക്കറിനെ നന്നായി വെല്ലുവിളിച്ച സിനിമ. ഒരു ടെക്നീഷ്യന് എന്ന നിലയില്‍ അതിന്റെ റിസ്ക് ഫാക്ടര്‍ വലുതായിരുന്നു. സദയം എന്ന സിനിമ ചെയ്യുമ്പോള്‍ വലിയൊരു വെല്ലുവിളി എന്റെ മുന്നിലുണ്ടായിരുന്നു- സിബി മലയില്‍ പറഞ്ഞു. -പിജി