ഞാൻ എവിടേയും പോയിട്ടൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല. മാത്രമല്ല എല്ലാവർക്കും കരിയറിൽ സംഭവിച്ച അപ്സ് ആൻഡ് ഡൗണുകൾ എനിക്കും സംഭവിച്ചിട്ടുണ്ടെന്ന് മാത്രം.
രഞ്ജിത്തിനൊപ്പം ചെയ്ത ആദ്യ സിനിമ മായാമയൂരമനാണ്. അന്ന് രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ ഞങ്ങളെ ആകർഷിച്ചത് മോഹൻലാലിന്റെ ഡബിൾ റോൾ തന്നെയായിരുന്നു.
പക്ഷെ തിയറ്ററിൽ എന്തുകൊണ്ടോ വലിയ വിജയമായില്ലെന്ന് മാത്രം. എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ശ്രമിക്കുന്നതും.
എല്ലാം പരീക്ഷിക്കാൻ താൽപര്യമാണ്. അങ്ങനെയാണ് ഉസ്താദ് ചെയ്തത്. പേഴ്സണലി എനിക്ക് ഇമോഷണൽ ഡ്രാമ സിനിമകൾ ചെയ്യാനാണ് താത്പര്യം.