എന്റെയും പൃഥ്വിരാജിന്റെയും റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് ഒരിക്കലും എന്റെ കുറ്റംകൊണ്ടല്ല.
എന്നാൽ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്. അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു.
പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാൽ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാൽ അവരോട് പറഞ്ഞത് നിങ്ങളുടെ ബജറ്റിൽ ആ ക്യാരക്റ്റർ ചെയ്യാൻ ശ്രമിക്കൂ എന്നാണ്.
അതിനും ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു. പക്ഷേ പൃഥ്വിയും അവരും തമ്മിൽ ഒരു ധാരണയിലെത്തിയില്ല.
അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു.
എന്റെ അഭിപ്രായമാണ് ജൂറി ഗൗരവത്തിൽ എടുത്തത്. എനിക്ക് ആരോടും പിണക്കമില്ലെന്ന് സിബി മലയിൽ.