പത്തനംതിട്ട: ന്യൂനപക്ഷ, ദളിത് സമുദായങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ രാജിവച്ചു. സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി സിബി സാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി ശക്തികേന്ദ്രങ്ങളിൽ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ നേരിൽ മസിലാക്കാൻ അവിടേക്ക് യാത്ര ചെയത് സത്യങൾ തിരിച്ചറിഞ്ഞതായി സിബി പറഞ്ഞു. സമ്മർദവും വിലപേശലും ഭീഷണിയും നടത്തി മതന്യൂനപക്ഷങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നത്.
അനാഥാലയങ്ങൾ നടത്തുന്ന നിരവധി മത ന്യൂനപക്ഷ സമുദായങ്ങളുടെ എഫ്സിആർഎ അക്കൗണ്ടുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ആർഎസ്എസിന് നിയന്ത്രണമുള്ള ഒരു സംഘടനയുടെ അക്കൗണ്ട് നിലനിർത്തുകയും ചെയ്തു. 2019 ൽ എട്ട് എംപിമാരെ കേരളത്തിൽ നിന്നും ജയിപ്പിക്കണമെന്നാണ് അമിത്ഷായുടെ കർശന നിർദ്ദേശമുള്ളത്.
വോട്ട് കിട്ടാൻവേണ്ടിയാണ് ന്യൂനപക്ഷ സമുദായങ്ങളെ പലതരത്തിൽ ഭീഷണെിപ്പടുത്തുന്നത്. വിജയസാധ്യതയുള്ള എട്ട് മണ്ഡലങ്ങളിൽ മതാടിസ്ഥാനത്തിൽ രഹസ്യ സർവേയും ആഭംഭിച്ചിട്ടുണ്ട്. ഇതിന് ഒരു സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സിബി സാം പറഞ്ഞു.