കുട്ടികളുടെ വീഡിയോ കാണാൻ എല്ലാവർക്കും കൊതിയാണ്. കുഞ്ഞുങ്ങൾ എന്ത് ചെയ്താലും കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. രണ്ട് സഹോദരങ്ങൾ തമ്മിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘സഹോദരി തന്റെ ഇളയ സഹോദരന് വേണ്ടി അമ്മയുമായി വഴക്കിട്ടു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
തന്റെ കുഞ്ഞനുജനെ അമ്മയുടെ വഴക്കില്‍ നിന്നും സംരക്ഷിക്കുന്ന കുഞ്ഞേച്ചിയാണ് വീഡിയോയിൽ. എന്റെ അനിയനെ തൊട്ടാല്‍ അമ്മ വിവരം അറിയുമെന്ന് വെല്ലുവിളിക്കുന്നത് കേൾക്കാം. അമ്മയുടെയും മുത്തശ്ശിയുടേയും അടി കൊള്ളാതെ അനിയനെ സംരക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് അനിയനോടുള്ള സ്നേഹം കാണിക്കാന്‍ അവൾ, അവന്റെ നെറ്റിയിൽ ചുംബിക്കുകയും ചെയ്യുന്നു.
ചേച്ചിയും അനുജനും കരഞ്ഞ് കൊണ്ട് നില്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അമ്മയുടെ നേരെ കൈചൂണ്ടിക്കൊണ്ട് കരയുന്പോഴും ദേഷ്യത്തോടെ ചേച്ചി സംസാരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അവനെ വഴക്ക് പറഞ്ഞാല്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്നും ചേച്ചി പറയുന്നു.
എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകൾ രംഗത്തെത്തി. ഇവളെന്നും അനുജനു കൂട്ടായി കാണുമെന്നാണ് പലരും കമന്റ് ചെയ്തത്.