ഗാന്ധിനഗർ: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത് പല ഉന്നതരുടെ ബ്ലാക്ക് മണിയെക്കുറിച്ചുള്ള വിവരങ്ങൾ.
ജില്ലയിലും അയൽപക്ക ജില്ലകളിലുമുള്ള പല ഉന്നതരായ വ്യക്തികളുടേയും അനധികൃത പണമിടപാടിലെ മുഖ്യ പങ്കാളിയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട സിബി ജി. ജോണി (39) എന്ന അമ്മഞ്ചേരി സിബി.
വിവിധ സ്ഥലങ്ങളിലായി ലക്ഷങ്ങളുടെ ബ്ലേഡ് പലിശ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾക്കു നിരവധിപേർ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാൽ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ആത്മഹത്യ ആണെന്നുമാണ് പോലീസിന്റെ പ്രഥമിക നിഗമനം. കോടികളുടെ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. മണർകാട് ക്രൗണ്‍ ക്ലബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസിലെ പ്രതിയുമാണ്.