കോട്ടയം: കലാപരിശീലനത്തിന്റെ മറവിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബി (43)യുടെ മൊബൈൽ ഫോണ് കണ്ട് പോലീസ് ഞെട്ടി. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾക്കു പുറമേ മറ്റു സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളും വിചിത്രമായ ലൈംഗിക രീതികളും ഇയാളുടെ മൊബൈൽ ഫോണിൽ പോലീസ് കണ്ടെത്തി.
ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പുരുഷൻമാരുമായി ചാറ്റ് ചെയ്ത് അവരെ കുടുക്കി വീട്ടിലെത്തിക്കുകയും ചെയ്തിരുന്നതായി കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി സഖറിയ മാത്യു പറഞ്ഞു.അന്യപുരുഷനും ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ വരെ ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട് പതിനായിരം രൂപ ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്ലയറാണ് കിട്ടിയത്.
ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴിയും പോലീസിനെ ഞെട്ടിച്ചു. മൂന്നു മക്കളുള്ള യുവതി ഇപ്പോൾ നാലാമതും ഗർഭിണിയാണ്. പത്തും അഞ്ചും നാലും വയസുള്ള കുട്ടികളുമായി കഴിയുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ പുറത്തു വരുന്നത് എന്നത് ഏറെ ഖേദകരമെന്നാണ് പോലീസ് പറയുന്നത്. പുറത്തു പറഞ്ഞാൽ അറപ്പുളവാക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സിബിയുടെ ഭാര്യയെ ചോദ്യം ചെയ്തെങ്കിലും വീട്ടിലെ അവസ്ഥ മനസിലാക്കിയ പോലീസ് അവർക്കെതിരേ കേസെടുത്തിട്ടില്ല.
സിബിയും സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന പെണ്കുട്ടിയുമായുള്ള അശ്ലീലചിത്രം പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന രതിവൈകൃതങ്ങളുടെ കഥയറിഞ്ഞത്. നാടകം, പാട്ട് എന്നിവ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇയാളുടെ ജോലി. ഇതിന്റെ മറവിൽ പലരേയും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു. ഈസ്റ്റ് സിഐ സാജു വർഗീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.