തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിലെ തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
ഫേസ്ബുക്ക് ലൈവിലെത്തി മാനേജ്മെന്റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി കഴിഞ്ഞ 153 ദിവസമായി അടഞ്ഞു കിടക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല.
തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്.തൊഴിലാളികള്‍ ജോലിയില്ലാതെ വിഷമാവസ്ഥയിലായിരുന്നു.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് ആത്മഹത്യ ചെയ്തിരുന്നു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ജീവനൊടുക്കിയതെന്ന് തൊഴിലാളികൾ പറയുന്നു.
ഇതിന് പിന്നാലെയാണ് മാധവപുരം സ്വദേശി അരുണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ 16 വർഷമായി ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തൊഴിലാളിയാണ്.