സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡ​ൽ​ഹി യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള എ​സ്പി​യും ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രും ഇ​ൻ​സ്പെ​ക്ട​റും അ​ട​ങ്ങു​ന്ന​താ​ണ് സി​ബി​ഐ സം​ഘം. ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ, ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​എ​ൻ. സ​ജീ​വ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേ​സി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. അ​ടു​ത്ത​ദി​വ​സം ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി സം​ഘ​ത്തി​ൽ ചേ​രും.

ലോ​ക്ക​ൽ പോ​ലീ​സ് കൈ​മാ​റി​യ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന സി​ബി​ഐ സം​ഘം ന​ട​ത്തി​വ​രി​ക​യാ​ണ്. മൊ​ഴി ന​ൽ​കു​ന്ന​തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് മു​ഖേ​ന സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വ് ടി. ​ജ​യ​പ്ര​കാ​ശി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​യ​പ്ര​കാ​ശി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​ത​നു​സ​രി​ച്ചാ​ണ് സി​ബി​ഐ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ കേ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ന്വേ​ഷ​ണം വൈ​കു​ന്ന​ത് പ്ര​തി​ക​ൾ​ക്കു നേ​ട്ട​മാ​കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത 20 വി​ദ്യാ​ർ​ഥി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി തേ​ടി സി​ബി​ഐ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. പ്ര​തി​ക​ളെ ഒ​ന്നി​ച്ചും സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

ഫെ​ബ്രു​വ​രി 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സി​ദ്ധാ​ർ​ഥ​നെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ഒ​ടു​വി​ലാ​യി​രു​ന്നു മ​ര​ണം.

സി​ദ്ധാ​ർ​ഥ​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് കു​ടും​ബം. മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് പി​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ർ​ച്ച് ഒ​ന്പ​തി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പെ​ർ​ഫോ​മ ല​ഭ്യ​മാ​ക്കാ​ൻ വൈ​കി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​യ​പ്ര​കാ​ശ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment