പ്രിയപ്പെട്ട സൈന, കുറച്ചു ദിവസങ്ങൾക്കു മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ എഴുതിയ എന്റെ പരുഷമായ തമാശയ്ക്ക് നിങ്ങളോടു ക്ഷമചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എനിക്ക് നിങ്ങളോടു പല കാര്യങ്ങളിലും വിയോജിപ്പുണ്ടാകാം, പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ പോലും എന്റെ സ്വരത്തെയും വാക്കുകളെയും ന്യായീകരിക്കാൻ കഴിയില്ല.
ഞാൻ പറഞ്ഞത് തമാശയാണെങ്കിൽ ക്കൂടി അതു വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. പക്ഷേ, അത് അത്ര നല്ല തമാശയായിരുന്നില്ല.
ഞാൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്നുനിന്നതിൽ ക്ഷമചോദിക്കുന്നു.
എന്നിരുന്നാലും, എന്റെ വാക്കുകൾക്കും ഞാൻ ഉദ്ദേശിച്ച തമാശയ്ക്കും മറ്റു പലയിടങ്ങളിൽനിന്നും ആളുകൾ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയുന്നു.
ഞാൻ എന്നും ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല,
ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു.
-സിദ്ധാർഥ്