മോഹൻലാലിന്‍റെ ആ സർപ്രൈസിനു മുന്നിൽ കണ്ണുനിറഞ്ഞ് സിദ്ദിഖ്

Siddhique_mohanlal

ലാലേട്ടന്‍റെ ഭക്ഷണപ്രിയത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. നന്നായി കഴിക്കുന്നതിനൊപ്പം മറ്റുള്ളവരെക്കൂടി വയറുനിറയെ കഴിപ്പിക്കാനാണ് അദ്ദേഹത്തിനു താത്പര്യം. ഇതു തെളിയിക്കുന്നതാണ് നടൻ സിദ്ദിഖിന്‍റെ അനുഭവം. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മോഹൻലാലുമായുള്ള ഭക്ഷണകഥകൾ പങ്കുവയ്ക്കുന്നത്.

ഗൾഫിൽ പ്രോഗ്രാമിനു പോയപ്പോൾ ഒരുദിവസം സിദ്ദിഖ് തനിക്ക് ചോറും മീൻകറിയും വേണമെന്ന് ആഗ്രഹം പറഞ്ഞു. അന്നത്തെ ഷോ കഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തിയപ്പോൾ മോഹൻലാൽ തനിക്കായി ചോറും മീൻകറിയും വാങ്ങി റെഡിയാക്കി വച്ചിരുന്നുവെന്ന് താരം പറയുന്നു. “കൊതിയായിട്ട് കിടന്നുറങ്ങണ്ട. ചോറും മീന്‍കറിയും കഴിച്ചോളൂ.’ എന്ന് ലാല്‍ പറഞ്ഞപ്പോൾ തന്‍റെ കണ്ണുകള്‍ നിറഞ്ഞുവെന്നും അന്ന് തന്‍റെ കൈയിൽ നിന്ന് ഒരു ഉരുള വാങ്ങി കഴിച്ചിട്ടാണ് അദ്ദേഹം റൂമിലേക്കു പോയതെന്നും സിദ്ദിഖ് പറയുന്നു.

തന്‍റെ വീട്ടിൽ നിന്ന് ഊണു കഴിക്കാനായി മോഹൻ‌ലാൽ സർപ്രൈസ് ആയി വന്ന കഥയും സിദ്ദിഖ് പങ്കുവച്ചു. വീട്ടില്‍ വന്നാല്‍ ലാല്‍ കസേരയില്‍ ഇരിക്കാറില്ലെന്നും വീടിനു മുന്നിലെ വരാന്തയിൽ തൂണും ചാരി കാലും നീട്ടിയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു സഹപ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇത്രയും റിലാക്‌സ്ഡ് ആയി ഇരിക്കാന്‍ തനിക്കുപോലും സാധിച്ചിട്ടില്ലെന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts