മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയവർ വെടിവയ്ക്കാൻ പരിശീലിച്ചത് യൂട്യൂബിൽനിന്ന്. പ്രതികളായ ഗുർമൈൽ സിംഗും ധരമരാജ് കശ്യപും യൂട്യൂബ് വീഡിയോകൾ കണ്ടാണ് വെടിവയ്ക്കാൻ പഠിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇവർ പരിശീലനം നടത്തിയ പ്രദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ നിരവധി സാക്ഷികളടക്കം പതിനഞ്ചിലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കു പണവും ആയുധങ്ങളും നൽകിയ ആളാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി