കൊച്ചി: ദിലീപിനെ അമ്മയിൽനിന്നു പുറത്താക്കിയതു മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത് പൃഥ്വിരാജും രമ്യാനന്പീശനും ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെന്ന് നടൻ സിദ്ദിഖ്. അന്ന് വിയോജിപ്പ് പറയാത്തവരാണു പിന്നീട് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സ്വകാര്യ ചാനൽ പരിപാടിയിൽ സിദ്ദിഖ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത് അഞ്ചോ ആറോ പേർ മാത്രം ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. എക്സിക്യൂട്ടീവ് തീരുമാനം അന്നത്തെ ജനറൽ സെക്രട്ടറി മമ്മൂട്ടി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തതാണ്.
എന്നാൽ എക്സിക്യൂട്ടീവ് എടുത്ത തീരുമാനം പൊതുയോഗത്തിന്റെ അംഗീകാരത്തിനായി വന്നപ്പോൾ ദിലീപിനെതിരെ നടപടി വേണ്ട എന്ന അഭിപ്രായമാണ് 235 അംഗങ്ങളും രേഖപ്പെടുത്തിയത്.
ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് തീരുമാനമായി പൊതുയോഗം അംഗീകരിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.