മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍, അര്‍ബാസ് ഖാന് തുടങ്ങിയവരഭിനയിച്ച ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ബോക്സോഫീസില്‍ അമ്പേ പരാജയമായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ കഥ ആകെ മാറി. ചിത്രം യൂട്യൂബില്‍ വന്‍ഹിറ്റാവുന്ന കാഴ്ചയാണ് കണ്ടത്.
സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്.
നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്.
മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി.
ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സിദ്ധിഖിന്റെ ഈ വെളിപ്പെടുത്തല്‍.
സിദ്ദിഖിന്റെ വാക്കുകള്‍
മുന്‍ വിധികള്‍ ഒന്നുമില്ലാത്ത ശരിയായ പ്രേക്ഷകരെ സിനിമ കണ്ടെത്തി. തീയേറ്ററിലെ സിനിമയുടെ പരാജയം എന്നെ തളര്‍ത്തിയിരുന്നു. എന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി.
എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ചിലര്‍ നാലും അഞ്ചും പ്രാവശ്യം സിനിമ കണ്ടു.
സിനിമയുടെ ഹിന്ദി വേര്‍ഷന്‍ ലഭിച്ച അഭിപ്രായത്തില്‍ നിന്നും ഒരു കാര്യം ബോധ്യമായി. എല്ലാ തരത്തിലുള്ള സിനിമയ്ക്കും ഇവിടെ സ്പേസ് ഉണ്ട്.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാനി’നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ബിഗ്ബ്രദര്‍. എസ് ടാക്കീസിന്റെ ബാനറില്‍ സിദ്ദിഖ് സഹ നിര്‍മ്മാതാവ് കൂടിയായിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്, അനൂപ് മേനോന്, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്, മിര്‍ണ മേനോന്, സിദ്ദിഖ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.
യുട്യൂബിലെ സിനിമയുടെ വിജയത്തെ തുടര്‍ന്ന് സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കര്‍ ദി റാസ്കല്‍ എന്ന സിനിമയുടെ ഹിന്ദിയിലെ മൊഴിമാറ്റത്തിന്റെ റൈറ്റ്സും സണ്‍ഷൈന്‍ മൂവീസ് സ്വന്തമാക്കി.