മിമിക്‌സ് പരേഡിന്‍റെ നര്‍മശില്പി; മറുനാട്ടിലും ചിരി പടർത്തി; കലാഭവനെന്ന പഠനക്കളരി

അ​​​​നി​​​​ല്‍ തോ​​​​മ​​​​സ്

കൊ​​​​ച്ചി: അ​​​​മ്പ​​​​ല​​​​പ്പ​​​​റ​​​​മ്പു​​​​ക​​​​ളി​​​​ലും പ​​​​ള്ളി​​​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ വേ​​​​ദി​​​​ക​​​​ളി​​​​ലും വ​​​​ലി​​​​യ വ​​​​ലി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ലെ ചെ​​​​റി​​​​യ ചെ​​​​റി​​​​യ മി​​​​മി​​​​ക്രി​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ചി​​​​രി​​​​പ്പ​​​​ട​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ന്നി​​​​രു​​​​ന്ന ര​​​​ണ്ട് ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര്‍. എ​​​​ന്താ​​​​കു​​​​മെ​​​​ന്നോ, എ​​​​വി​​​​ടെ എ​​​​ത്തു​​​​മെ​​​​ന്നോ ഒ​​​​രു രൂ​​​​പ​​​​വും അ​​​​വ​​​​ര്‍ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലും തി​​​​ര​​​​ക്ക​​​​ഥ​​​​യി​​​​ലും അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലും നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ പി​​​​ന്നീ​​​​ട് മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി മാ​​​​റി​​​​യ സി​ദ്ദിഖിന്‍റെ​​​​യും കൂ​​​​ട്ടാ​​​​ളി ലാ​​​​ലി​​​​ന്‍റെ​​​​യും ക​​​​ലാ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം കൊ​​​​ച്ചി​​​​യി​​​​ലെ ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍നി​​​​ന്നാ​​​​യി​​​​രു​​​​ന്നു.

കലാഭവനെന്ന പഠനക്കളരി

ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍ മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് എ​​​​ന്ന മു​​​​ഴു​​​​നീ​​​​ള ഹാ​​​​സ്യ​​​​പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും തലേവ​​​​ര മാ​​​​റ്റി​​​​യ​​​​ത്. മി​​​​മി​​​​ക്രി പ്ര​​​​ധാ​​​​ന ഇ​​​​ന​​​​മാ​​​​ക്കി എ​​​​ന്തോ പ​​​​രി​​​​പാ​​​​ടി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ലെ ത​​​​ബ​​​​ല അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ലാ​​​​ലി​​​​ന്‍റെ അ​​​​ച്ഛ​​​​ന്‍ വ​​​​ഴി ഇ​​​​വ​​​​രും അ​​​​റി​​​​ഞ്ഞു.

ആ​​​​ബേ​​​​ല​​​​ച്ച​​​​നെ നേ​​​​രി​​​​ല്‍ ക​​​​ണ്ടാ​​​​ലോ എ​​​​ന്ന് ലാ​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ സി​​​​ദ്ദി​​​​ഖ് ആ​​​​ദ്യ​​​​മൊ​​​​ന്ന് അ​​​​മ്പ​​​​ര​​​​ന്നു. “”ക​​​​ലാ​​​​ഭ​​​​വ​​​​നൊ​​​​ക്കെ വ​​​​ലി​​​​യ സ്ഥാ​​​​പ​​​​ന​​​​മ​​​​ല്ലേ, അ​​​​തൊ​​​​ക്കെ ന​​​​മു​​​​ക്ക് പ​​​​റ്റു​​​​മോ” എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സി​​​​ദ്ദി​​​​ഖി​​​​ന്‍റെ ആ​​​​ശ​​​​ങ്ക.

Siddiqui Siddique joined Lal at Kalabhavan; Art life changed in meeting  with Abelachan

വി​​​​ടാ​​​​ന്‍ ലാ​​​​ല്‍ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. അ​​​​ച്ഛ​​​​ന്‍ വ​​​​ഴി ആ​​​​ബേ​​​​ല​​​​ച്ച​​​​നെ കാ​​​​ണാ​​​​നു​​​​ള്ള സ​​​​മ​​​​യം ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി. സി​​​​ദ്ദി​​​​ഖി​​​​ന് അ​​​​പ്പോ​​​​ഴും ആ​​​​ശ​​​​ങ്ക മാ​​​​റി​​​​യി​​​​രു​​​​ന്നി​​​​ല്ല. “”കി​​​​ട്ടി​​​​യ അ​​​​വ​​​​സ​​​​ര​​​​മ​​​​ല്ലേ, ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട. നീ ​​​​പൊ​​​​യ്ക്കോ​​​​ളൂ”എ​​​​ന്ന് ലാ​​​​ലി​​​​നെ ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചു.

എ​​​​ന്നാ​​​​ല്‍, സി​​​​ദ്ദി​​​​ഖ് ഇ​​​​ല്ലാ​​​​തെ പോ​​​​കി​​​​ല്ലെ​​​​ന്ന വാ​​​​ശി​​​​യി​​​​ലാ​​​​യി ലാ​​​​ല്‍. ഒ​​​​ടു​​​​വി​​​​ല്‍ ലാ​​​​ലി​​​​ന്‍റെ നി​​​​ര്‍ബ​​​​ന്ധ​​​​ത്തി​​​​നു വ​​​​ഴ​​​​ങ്ങി ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ സ​​​​മ്മ​​​​തി​​​​ച്ചു. താ​​​​ന്‍ കാ​​​​ര​​​​ണം ലാ​​​​ലി​​​​ന്‍റെ അ​​​​വ​​​​സ​​​​രം ന​​​​ഷ്‌​​​​ട​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സി​​​​ദ്ദി​​​​ഖ് അ​​​​പ്പോ​​​​ള്‍ ക​​​​രു​​​​തി​​​​യ​​​​ത്. അ​​​​വി​​​​ടു​​​​ന്നി​​​​ങ്ങോ​​​​ട്ട് ഇ​​​​രു​​​​വ​​​​രു​​​​ടേ​​​​യും ത​​​​ലേ​​​​വ​​​​ര മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ങ്ങ​​​​നെ 1980-81 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ഇ​​​​രു​​​​വ​​​​രും ക​​​​ലാ​​​​ഭ​​​​വ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ലെ മി​​​​മി​​​​ക്രി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു മാ​​​​റി മു​​​​ഴു​​​​നീ​​​​ള കോ​​​​മ​​​​ഡി പ​​​​രി​​​​പാ​​​​ടി എ​​​​ന്ന ആ​​​​ശ​​​​യം ആ​​​​ബേ​​​​ല​​​​ച്ച​​​​ന്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു. മ​​​​ല​​​​യാ​​​​ള ഹാ​​​​സ്യ​​​​വേ​​​​ദി​​​​ക​​​​ള്‍ പി​​​​ന്നീ​​​​ട് അ​​​​ട​​​​ക്കി​​​​വാ​​​​ണ മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് എ​​​​ന്ന ഹാ​​​​സ്യ​​​​പ​​​​രി​​​​പാ​​​​ടി പി​​​​റ​​​​വി കൊ​​​​ണ്ട​​​​തും അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് എ​​​​ന്ന പേ​​​​ര് ലാ​​​​ലി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു.

മറുനാട്ടിലും ചിരി പടർത്തി

അ​​​​ക്കാ​​​​ല​​​​ത്ത് ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍ മി​​​​മി​​​​ക്രി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന കെ.​​​​എ​​​​സ്. പ്ര​​​​സാ​​​​ദ്, ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ അ​​​​ന്‍സാ​​​​ര്‍, ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ റ​​​​ഹ്‌മാന്‍, വ​​​​ര്‍ക്കി​​​​ച്ച​​​​ന്‍ പേ​​​​ട്ട എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡി​​​​നൊ​​​​പ്പം സി​​​​ദ്ദി​​​​ഖും ലാ​​​​ലും ചേ​​​​ര്‍ന്നു.

അ​​​​ങ്ങ​​​​നെ ആ​​​​റം​​​​ഗ സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പ​​​​രി​​​​പാ​​​​ടി 1981 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 21ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഫൈ​​​​ന്‍ ആ​​​​ര്‍ട്‌​​​​സ് ഹാ​​​​ളി​​​​ലെ വേ​​​​ദി​​​​യി​​​​ല്‍ അ​​​​ര​​​​ങ്ങേ​​​​റി. ജു​​​​ബ്ബ​​​​യും പാ​​​​ന്‍റ്സും ധ​​​​രി​​​​ച്ച് ആ​​​​റം​​​​ഗ സം​​​​ഘം ന​​​​ര്‍മ​​​​വും ഹാ​​​​സ്യ​​​​വും നി​​​​റ​​​​ഞ്ഞ കൗ​​​​ണ്ട​​​​റു​​​​ക​​​​ളു​​​​മാ​​​​യി നി​​​​റ​​​​ഞ്ഞാ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ ഹാ​​​​ളാ​​​​കെ ചി​​​​രി​​​​യു​​​​ടെ തി​​​​ര​​​​യി​​​​ള​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു.

മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് വ​​​​ന്‍ വി​​​​ജ​​​​യം. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സ്‌​​​​ക്രി​​​​പ്റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ സി​​​​ദ്ദി​​​​ഖും ലാ​​​​ലും അ​​​​തോ​​​​ടെ ഹീ​​​​റോമാരായി. പി​​​​ന്നീ​​​​ട് വേ​​​​ദി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വേ​​​​ദി​​​​ക​​​​ളി​​​​ലേ​​​​ക്ക് മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് വ​​​​ള​​​​ര്‍ന്നു.

മലയാളികള്‍ക്ക് നല്‍കിയത് മികച്ച ഹിറ്റുകള്‍; പിരിയരുതെന്നു മലയാളികള്‍  ആഗ്രഹിച്ചിട്ടും വേര്‍പിരിഞ്ഞ രണ്ടുപേര്‍; സിദ്ദിഖ് ലാലില്‍ നിന്നും ...കേ​​​​ര​​​​ള​​​​വും രാ​​​​ജ്യ​​​​വും ക​​​​ട​​​​ന്ന് യൂ​​​​റോ​​​​പ്പി​​​​ലും ഗ​​​​ള്‍ഫി​​​​ലു​​​​മൊ​​​​ക്കെ ചി​​​​രി​​​​മ​​​​ഴ പെ​​​​യ്യി​​​​ച്ചു മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് ലോ​​​​കം ചു​​​​റ്റി. ഒ​​​​പ്പം നെ​​​​ടും​​​​തൂ​​​​ണാ​​​​യി സി​ദ്ദിഖും കൂ​​​​ട്ടാ​​​​ളി ലാ​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പി​​​​രി​​​​യാ​​​​ത്ത സ്‌​​​​നേ​​​​ഹ​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ലെ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും പ​​​​ടി​​​​യി​​​​റ​​​​ക്കം. ചി​​​​ല ത​​​​ര്‍ക്ക​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ ലാ​​​​ല്‍ പ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ള്‍ സി​​​​ദ്ധിഖും കൂ​​​​ടെ​​​​യി​​​​റ​​​​ങ്ങി. അ​​​​ന്ന് ആ​​​​ബേ​​​​ല​​​​ച്ച​​​​നു മു​​​​ന്നി​​​​ല്‍ ചെ​​​​ന്ന് താ​​​​ന്‍ ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ സി​​​​ദ്ദി​​​​ഖി​​​​നോ​​​​ട് “”നി​​​​ന്നെ​​​​യൊ​​​​ക്കെ പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു’’എ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ച്ച​​​​ന്‍റെ മ​​​​റു​​​​പ​​​​ടി. ഇ​​​​തുസി​ദ്ദിഖ് പി​​​​ന്നീ​​​​ട് പ​​​​ല വേ​​​​ദി​​​​ക​​​​ളി​​​​ലും പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

സിനിമയിലേക്ക്

മി​​​​മി​​​​ക്രി എ​​​​ന്ന ക​​​​ലാ​​​​രൂ​​​​പ​​​​ത്തെ ഇ​​​​ത്ര​​​​യേ​​​​റെ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ല്‍ മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡി​​​​നും സി​ദ്ദിഖിനും വ​​​​ലി​​​​യ പ​​​​ങ്കു​​​​ണ്ട്. സി​ദ്ദിഖിന്‍റെ​​​​യും ലാ​​​​ലി​​​​ന്‍റെ​​​​യും സി​​​​നി​​​​മാ പ്ര​​​​വേ​​​​ശ​​​​ന​​​​വും മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രി​​​​ക്ക​​​​ല്‍ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ ക​​​​ലാ​​​​ഭ​​​​വ​​​​ന്‍റെ മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് കാ​​​​ണാ​​​​നെ​​​​ത്തി​​​​യ ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി പ​​​​രി​​​​പാ​​​​ടി​​​​ക്കു​​​​ശേ​​​​ഷം സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ഫാ​​​​സി​​​​ലി​​​​നെ ഇ​​​​രു​​​​വ​​​​ര്‍ക്കും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ത​​​​ങ്ങ​​​​ള്‍ കു​​​​റ​​​​ച്ച് തി​​​​ര​​​​ക്ക​​​​ഥ​​​​ക​​​​ള്‍ എ​​​​ഴു​​​​തു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും ഫാ​​​​സി​​​​ലി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​വി​​​​ടെ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു “സി​ദ്ദിഖ് ലാ​​​​ൽ’ കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ന്‍റെ സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം.

 

Related posts

Leave a Comment