കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. തടി തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് പരാതി നൽകിയത്. യുവതി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു ഘട്ടത്തിൽ തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ ഇവർ ശ്രമം നടത്തിയിരുന്നു എന്നും സിദ്ദിഖ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു.
രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരേ പരാതിയുമായി താരം രംഗത്തെത്തിയത്. തന്റേയും ‘അമ്മ’യുടേയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യമെന്നും വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.