കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിദ്ദിഖ്. സോഷ്യൽ മീഡിയയിൽ ഇവർ അഞ്ച് വർഷം മുൻപ് ഉന്നയിച്ച ആരോപണമാണ് വീണ്ടും പറയുന്നത്.
അന്ന് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ചിരുന്നില്ല. ഇപ്പോൾ മാത്രമാണ് ബലാത്സംഗ പരാതി ഉന്നയിക്കുന്നത്. തന്നെ അപമാനിക്കാനാണ് പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് സിദ്ദിഖ് പറഞ്ഞു.
മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം. അതേസമയം, മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.