യു​വ​ന​ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സ്; സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി; അ​റ​സ്റ്റി​ന് സാ​ധ്യ​ത

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. 2016ൽ തി​രു​വ​നന്തപു​രം മ​സ്‌​ക്ക​റ്റ് ഹോ​ട്ട​ലി​ല്‍​വ​ച്ച് പീ​ഡി​പി​ച്ചെ​ന്ന യു​വ​ന​ടിയുടെ പ​രാ​തിയിലാണ് നടപടി. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാണെന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ദി​ഖ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

2019 മു​ത​ൽ യു​വ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​ന്നി​ല്ലാ​ത്ത ബ​ലാ​ത്സം​ഗ ആ​രോ​പ​ണം പി​ന്നീ​ട് മ​നഃ​പൂ​ര്‍​വം ത​ന്നെ അ​പ​മാ​നി​ക്കാ​ൻ വേ​ണ്ടി​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്.

സം​ഭ​വം ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ഹോ​ട്ട​ൽ മു​റി, പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തി​രു​ന്നു. പ​രാ​തി​ക്കാ​രി​ക്കൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment