സൂപ്പർ മാനും സ്പൈഡർ മാനുമൊക്കെ അമാനുശിക ശക്തിയുള്ളവരാണല്ലോ? അതുകൊണ്ടാണാല്ലോ പ്രായവ്യത്യാസമില്ലാതെ ആളുകൾ അവരെ ഇഷ്ടപ്പെടുന്നതും.
എന്നാൽ സൂപ്പർമാനെ ബസ് ഇടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൂപ്പര്‍മാനായി റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെയാണ് ബസ് ഇടിച്ചത്. റോഡിലിറങ്ങിയ ഷോ നടത്തുമ്പോഴാണ് ‘സൂപ്പര്‍മാനെ’ ബസ് ഇടിച്ചത്.
താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈക്കുമായി മുന്നില്‍ ചാടുന്നത്.
എന്നാല്‍ ബസ് ഇദേഹത്തെ ഇടിക്കുകയായിരുന്നു. കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്നാണ് റിപ്പോർട്ട്.
ലൂയിസ് റിബാരിയോ ‘ക്ലൂസ് സൂപ്പര്മാന്’ എന്നാണ് അറിയപ്പെടുന്നത്. ഇതേ പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.