കുടുംബത്തോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യം സ്വകാര്യ ചടങ്ങില്‍ നടത്തുന്നതും, രഹസ്യമായി ഒരു കാര്യം ചെയ്യുന്നതും തമ്മില്‍ വലിയ വ്യതാസമുണ്ടെന്ന് നടൻ സിദ്ധാർഥ്. ഞങ്ങളെ അറിയാവുന്നവര്‍ക്ക് വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങായിരുന്നുവെന്ന് അറിയാം. വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ കൈയില്‍ അല്ല എല്ലാ കാര്യങ്ങളും ഉള്ളത്. നമ്മുടെ വീട്ടിലെ മുതിര്‍ന്നവരാണ് അക്കാര്യം തീരുമാനിക്കുക.
എനിക്ക് മാത്രം തീരുമാനിക്കാന്‍ ഇതൊരു ഷൂട്ടിംഗ് തീയതിയല്ല. ജീവിതകാലം മുഴുവന്‍ വേണ്ട കാര്യമാണത്. അതുകൊണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ തീരുമാനിക്കുമ്പോള്‍ വിവാഹം സ്വാഭാവികമായും നടക്കും.
എത്ര സമയമെടുത്താണ് അതിഥി എന്നോട് യെസ് പറഞ്ഞത് എന്ന് ചോദിക്കാന്‍ പാടില്ല. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരമേ എന്തായാലും ലഭിക്കൂ. ജയിക്കുകയോ തോല്‍ക്കുകയോ ഇക്കാര്യത്തില്‍ സംഭവിക്കാം.
പക്ഷേ പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് ഞാന്‍ നോക്കാറില്ല. പക്ഷേ ഇവിടെ ഞാന്‍ ശരിക്കും ടെന്‍ഷനിലായിരുന്നു. കാരണം അതിഥി എന്റെ പ്രപ്പോസലിനോട് യെസ് പറയുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാന്‍ പാസായ ലിസ്റ്റില്‍ ഇടംപിടിക്കുമോ എന്ന ഭയമായിരുന്നു എനിക്കുണ്ടായിരുന്നതെന്ന് സിദ്ധാർഥ് പറഞ്ഞു.