അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ലെന്നും തെറ്റായ ചികിത്സ നല്കിയെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു.
പൊതുവേയുള്ള സംസാരം അങ്ങനെയായിരുന്നു. പക്ഷേ എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിക്കൂ.
പക്ഷേ ഏറ്റവും അടുത്തുള്ള കുറച്ച് പേര് ഗോസിപ്പുകളുമായി നടക്കുകയാണ്. അവരുടെ വായ അടച്ച് കെട്ടാന്‍ സാധിക്കില്ല.
അമ്മ വളരെ മോശം അവസ്ഥയിലേക്ക് പോയിരുന്നു. ആ സ്ഥിതിയില്‍ അമ്മയെ പുറംലോകത്തിനു കാണിക്കാന്‍ എനിക്കൊട്ടും താല്പര്യം തോന്നിയില്ല.
നമുക്ക് കാണാന്‍ തന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അമ്മയെ കാണിക്കില്ലെന്ന് പറഞ്ഞത്. -സിദ്ധാർഥ് ഭരതൻ