കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചരണയെത്തുടര്ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ജീവനൊടുക്കുന്നതിലേക്കു നയിച്ച റഗിംഗില് സീനിയര്‍ വിദ്യാര്‍ഥിനിയും ഉള്പ്പെട്ടതാതയി സൂചന.
ആന്റി റാഗിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ഈ പെണ്‍കുട്ടിക്കെതിരേ മറ്റുവിദ്യാര്ഥികള് മൊഴി നല്‍കിയതായി വിവരമുണ്ട്. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന തെളിവുകള്‍ സ്ക്വാഡിനു ലഭിച്ചിട്ടില്ല. പെണ്‍കുട്ടിക്കെതിരേ നടപടി വേണ്ടെന്ന ആന്റി റാഗിംഗ് സ്ക്വാഡിന്റെ തീരുമാനത്തിനെതിരേ മൂന്ന് അധ്യാപകര്‍ വിയോജനക്കുറിപ്പ് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും തുടരന്വേഷണം നടത്താനുമാണ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം.കേസിലെ പ്രതികളായ സിന്‍ജോ ജോണ്‍സനും കാശിനാഥനുമടക്കമുള്ളവര് സിദ്ധാര്‍ഥനെ റാഗ് ചെയ്ത കുന്നിന്മുകളിലെ പാറപ്പുറത്ത് പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് മൊഴി.
സീനിയര്‍ പെണ്‍കുട്ടികളിലൊരാള്‍ പാറപ്പുറത്ത് ഉണ്ടായിരുന്നുവെന്ന് കേട്ടതായി മറ്റൊരു വിദ്യാര്‍ഥി സ്ക്വഡിനോടു പറഞ്ഞു. കാശിനാഥനൊപ്പം നടന്നുേപാകുമ്പോള് പാറപ്പുറത്തുവച്ച് കരിച്ചിലും അലര്‍ച്ചയും പെണ്‍കുട്ടി കേട്ടതായി സ്ഥിരീകരിക്കുന്ന ഫോണ്‍മെസേജ് കണ്ടതായി മറ്റു വിദ്യാര്‍ഥികളും മൊഴി നല്‍കിയിട്ടുണ്ട്.
ഗൗരവമായ വെളിപ്പെടുത്തിലകുളാണ് ഇപ്പോള്‍ കുട്ടികള്‍ നടത്തിയിട്ടുള്ളത്. കേകസില്‍ പതിനെട്ട് ആണ്‍കുട്ടികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പെണ്‍കുട്ടികളുെട പങ്ക് പുറത്തുവന്നിരുന്നില്ല. സ്ക്വാഡിനുമുമ്പാകെ സഹപാഠികള്‍ പുതിയ വിവരങ്ങള്‍ വെളിെപ്പടുത്തിയ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരേ അേന്വഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.