കല്പ്പറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാല കാമ്പസില് രണ്ടാം വര്ഷ വിദ്യാര്ഥി സിദ്ധാര്ഥന് ആള്ക്കൂട്ട വിചാരണയെത്തുടര്ന്ന് ജീവനൊടുക്കിയ സംഭവത്തില് ഭീഷണി ഭയന്നു മിണ്ടാതെ സാക്ഷികളായ വിദ്യാര്ഥികള്.
എസ്എഫ്ഐയുടെ ഭീഷണിയെതുടര്ന്ന് പരസ്യമായി കാര്യങ്ങള് വിശദീകരിക്കാന് പല വിദ്യാര്ഥികളും മടിക്കുകയാണെന്നാണു റിപ്പോർട്ട്. പോലീസിനു മൊഴി കൊടുത്താന് തുടര്ന്നു പഠിക്കാന് പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് അവർ ഭയക്കുന്നു. അതുകൊണ്ടുതന്നെ ക്രൂരമായ റാഗിംഗ് വിവരങ്ങള് പുറത്തെത്താത്ത സാഹചര്യമാണ് നിലനില്ക്കുന്നത്.
ഇതരസംസ്ഥാനങ്ങളില്നിന്നുള്ള വിദ്യാര്ഥികള് മിക്കവരും ഭയം കാരണം കാമ്പസ് വിട്ടുകഴിഞ്ഞു. സിദ്ധാര്ഥനെ നഗ്നനാക്കി കെട്ടിയിട്ടു പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടില് കോര്ട്ടിലാണെന്ന് ഇതര സംസ്ഥാനങ്ങളില്നിന്നുള്ള വിദ്യാര്ഥികള് ആദ്യം മൊഴി നല്കിയിരുന്നു. എന്നാല് ഇവർ കാമ്പസ് വിട്ടതു കാരണം കൂടുതല് വിശദാംശങ്ങള് ശേഖരിക്കാന് പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു അന്വേഷണ സംഘത്തിനു വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഇവരെ തിരികെ കൊണ്ടുവരാൻ പോലീസ് ആലോചിക്കുന്നുണ്ട്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഹോസ്റ്റലിന്റെ നടുത്തളത്തിലാണ് ഷട്ടില് കോര്ട്ട്. ഇവിടെ വച്ച് നേരത്തെയും എസ്എഫ്ഐയുടെ േനതൃത്വത്തില് വിദ്യാര്ഥി വിചാരണ നടന്നിട്ടുണ്ടെന്നാണ് വിദ്യാര്ഥികള് പറയുന്നത്.
നാലുദിവസം ക്രൂരമായ റാഗിംഗിനു സിദ്ധാര്ഥന് ഇരയായിട്ടും സംഭവം അറിഞ്ഞില്ലെന്ന നിലപാടിലാണ് അധികൃതര്. ആറുദിവസം കഴിഞ്ഞാണ് സംഭവം കോളജ് അധികൃതര് അറിഞ്ഞതെന്നാണ് വിശദീകരണം. ഇക്കാര്യത്തില് ദുരൂഹത നിലനില്ക്കുന്നുണ്ട്. ഫെബ്രുവരി 16ന് രാത്രിയിലാണ് സംഘം േചര്ന്ന് സിദ്ധാര്ഥനെ മര്ദിച്ചത്. 17ന് മഴുവന് വിദ്യാര്ഥി അവശനായി ഹോസ്റ്റലില് കിടക്കുകയായിരുന്നു. 18നാണ് ജീവനൊടുക്കിയത്.
എന്നാല് 22ന് പരാതി ലഭിച്ചശേഷമാണ് അധികൃതര് പീഡനവിവരം അറിയുന്നത്. 14 മുതല് മര്ദനം നടക്കുന്നതായി ദൃക്സാക്ഷികളായ ചില വിദ്യാര്ഥികള് പറയുന്നുണ്ട്. ആണ്കുട്ടികളുടെ ഹോസ്റ്റലില്നിന്ന് അര കിലോമീറ്റര് അകലെ മാത്രമാണ് ഹോസ്റ്റല് വാര്ഡന്റെ ചുമതല വഹിക്കുന്ന കോളജ് ഡീന് എം.കെ. നാരായണന്റെ വസതിയുള്ളത്. എന്നിട്ടുപോലും അദ്ദേഹം അറിഞ്ഞില്ലെന്നതു പറയുന്നതിലും ദുരൂഹത നിലനിൽക്കുന്നു.
ദേശീയ ആന്റി റാഗിംഗ് സെല്ലിന് വിദ്യാര്ഥികള് പരാതി നല്കിയപ്പോഴാണ് ഡീന് അടക്കമുള്ളവര് ഇതു പരിശോധിച്ചത്. കാമ്പസിനകത്തെ സാധാരണ അടിപിടിയെന്ന നിലയ്ക്ക് ലാഘവത്തോടെയാണ് അധികൃതര് ഇതു പരിഗണിച്ചിരുന്നത്. യുജിസിയുടെ ആന്റി റാഗിംഗ് െസല് ആവശ്യപ്പെട്ടതോടെയാണ് കോളജ് അധികൃതര് നടപടികളിലേക്കു കടന്നത്.
16നും 17നും കാമ്പസില് സ്പോര്ട്സ് േഡ ആയിരുന്നുവെന്നും അധ്യാപകരുടെ സാന്നിധ്യം അതിനാല് കാമ്പസില് കുറവായിരുന്നുവെന്നുമാണ് അധികൃതരുടെ മറ്റൊരു വിശദീകരണം.സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോളജ് യൂണിയന് പ്രസിഡന്റ് കെ. അരുണ്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല് ഇസ്ഹാന്, ഒന്നാം പ്രതി പാലക്കാട് പട്ടാമ്പി ആമയൂര് കോട്ടയില് കെ. അഖില് അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി ഒമ്പതുപേരെകൂടി പടികിട്ടാനുണ്ട്.
എസ്എഫ്ഐക്കാരായ ഇവര് ഒളിവിലാണ്. മരണം അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. വയനാട് ജില്ലാ പോലീസ് ധോവി ടി. നാരായണന്റെ േമല്നോട്ടത്തിലാണ് അന്വേഷണ സംഘം. കല്പ്പറ്റ ഡിൈവഎസ്പി ടി.എന്. സജീവനുപുറമേ മറ്റൊരു ഡിൈവഎസ്പി കൂടി സംഘത്തിലുണ്ടാവും.