തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ കേസന്വേഷണം സിബിഐയ്ക്ക് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു. സിദ്ധാർഥന്റെ പിതാവും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്റെ മരണമെന്നും അച്ഛന് ജയപ്രകാശന്‍ തന്നെ വന്ന് കണ്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 18നാണ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയിരുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയും കൊടിയ മര്‍ദനവും ഏറ്റാണ് സിദ്ധാര്ഥന് ജീവനൊടുക്കിയത്.