കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ സംഘം ഇന്നു വയനാട്ടില്‍ എത്തും. എസ്പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
സംഘം ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കേസിന്റെ ഫയലുകള്‍ പരിശോധിക്കുമെന്നാണു സൂചന. കേസ് അന്വേഷണം നടത്തിയ കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിബിഐ യൂണിറ്റ് തിരുവനന്തപുരത്ത് ഉണ്ടെങ്കിലും കേരളത്തിനു പുറത്തുനിന്നുള്ള സംഘം അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ഹൈേക്കാടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സംഘം എത്തിയത്.
മരണം നടന്ന വെറ്ററിനറി സര്‍വകലാശാല സിബിഐ സന്ദര്‍ശിക്കും. സിദ്ധാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ മുറിയില്‍ തെളിവെടുപ്പു നടത്തും. സഹപാഠികളുടെയും അധ്യാപകരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവരടക്കമുള്ള കോളജ് അധികൃതരുടെ വീഴ്ചയും അക്രമത്തിനു പിന്നിലെ ഗൂഡാലോചനയും സിബിഐ അന്വേഷിക്കും.
കേസ് ഏറ്റെടുക്കുന്നതോടെ പുതിയ എഫ്ഐആര്‍ തയാറാക്കും. സിദ്ധാര്‍ഥന്റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനം എത്രയും വേഗം ഇറക്കണമെന്ന് ഹൈേക്കാടതി ഇന്നലെ കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് വൈകിട്ടോടെ ഉത്തരവിറങ്ങിയത്. സിബിഐയുടെ വരവ് എല്ലാവരുടെയൂം കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. ഫെബ്രുവരി പതിനെട്ടിനാണ് ഹോസ്റ്റല്‍ മുറിയില്‍ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
വൈത്തിരി പോലീസ് രജിസ്റ്റര്‍ ചെയ്ത േകസില്‍ എസ്എഫ്ഐ നേതാക്കളും കോളജ് യൂണിയന് ഭാരവാഹികളമടക്കം പതിനെട്ടു പ്രതികളാണ് ഉള്ളത്. ഇവരെല്ലാം റിമാന്‍ഡിലാണ്. മൂന്നു ദിവസം ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ടശേഷം കൊടിയ മര്‍ദനത്തിന് വിധേയനാക്കി. ആള്‍ക്കൂട്ട വിചാരണ നടത്തി. കുടിവെള്ളം പോലും കിട്ടാതെ മാനസികമയി തകര്‍ന്ന സിദ്ധാര്ഥന് ജീവനൊടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് താത്പര്യം കാണിച്ചിരുന്നില്ല. ഇതു വലിയ വിവാദത്തിന് വഴിവച്ചിരുന്നു.സിദ്ധാര്‍ഥന്റെ പിതാവിന്റെ നിരന്തരമായ ഇടപെടല്‍ കാരണമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായത്.
സിദ്ധാര്‍ഥന്റെ മരണം നടന്നതുമുതല്‍ കേസന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായത്. പ്രതികളെ അറസ്റ്റ്ചെയ്തതുതന്നെ ഏറെ വിവാദത്തിനുശേഷമാണ്. സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. പ്രതികളെ മജിസ്ട്രറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം േനതാക്കള്‍ എത്തിയതും വിവാദമായിരുന്നു.