കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്- സൈബര്‍ പോലീസിന്റെ സേവനം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
സിദ്ധാര്‍ഥനെ മരണത്തിലേക്കു നയിച്ചതിന്റെ ഗൂഢാലോചനയുടെ ആഴം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മര്‍ദനം നടക്കുമ്പോള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ഇതു ചിത്രീകരിച്ചിരുന്നുവോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങളെല്ലാം കാമറയില്‍ പകര്‍ത്തുന്നത് സാധാരണമാണ്.
പ്രതികളില്‍ ആരെങ്കിലും ഇതു ചിത്രീകരിക്കാന്‍ സാധ്യത ഏറെയാണ്. ഇവ കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ പ്രധാന തെളിവായി ഇതു മാറും. ആദ്യഘട്ടത്തില്‍ കേസില്‍ 12 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഏറെ ദിവസങ്ങള്‍ ഒളിവില്‍ ആയിരുന്നു. പിന്നീട് ശക്തമായ സമ്മര്ദത്തെുടര്ന്നാണ് 18 പേര് പ്രതിപ്പട്ടികയില്‍ എത്തിയത്.
ലുക്കൗട്ട് േനാട്ടീസ് പുറപ്പെടുവിച്ച ഘട്ടത്തിലാണ് പല പ്രതികളും പോലീസില്‍ കീഴടങ്ങിയത്. ഒളിവില്‍ കഴിഞ്ഞപ്പോള്‍ പ്രതികള്‍ ആരെല്ലാമായി ബന്ധപ്പെട്ടു എന്നു കണ്ടെത്തുകയാണ് ഡിജിറ്റല്‍ അന്വേഷണത്തിലേക്ക് പോകുന്നതിന്റെ മറ്റൊരു ഘടകം. ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു െകാടുത്തവരെ ഇതുവഴി കണ്ടെത്താന്‍ കഴിയും. രക്ഷപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ പരസ്പരം പ്രതികള്‍ പങ്കുവച്ചതും ഫോണ്‍സന്ദേശത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവാകും ഡിജിറ്റല്‍ അന്വേഷണത്തിലൂടെ ഉണ്ടാവുയെന്ന് പോലീസ് കരുതുന്നു.
കഴിഞ്ഞ മാസം പതിനെട്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും കാരണം സിദ്ധാര്ഥന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കും ഗൂഢാലോചനയ്ക്കും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ െചയ്തിട്ടുണ്ട്.