ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മയക്കുമരുന്ന് വ്യാപാരിയായ മൻപ്രീത് സിംഗ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽനിന്നാണ് മൻപ്രീത് ഉൾപ്പെടെ ആറ് പേരെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തരാഖണ്ഡിൽ ഹേംകുണ്ഡ് സാഹിബി തീർഥാടകർക്കിടയിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഉത്തരാഖണ്ഡ്-പഞ്ചാബ് പോലീസിന്റെ സംയുക്തസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.മൻപ്രീത് മറ്റ് കേസുകളിലും പ്രതിയാണ്.
ആയുധം കൈയിൽവയ്ക്കൽ, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.
സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടയാളാണ് മൻപ്രീത്.
മൂസേവാലയുടെ കൊ ലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയിൽ നിന്നുള്ള അധോലോക സംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗം സമൂഹമാധ്യമം വഴിയാണ് ഇ ക്കാര്യമറിയിച്ചത്.
മൂസേവാലയുടെ ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു
ചണ്ഡീഗഢ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തേത്തുടര്ന്ന് 19-കാരനായ ആരാധകന് ജീവനൊടുക്കാൻ ശ്രമിച്ചു.
ഫിനൈല്‍ കുടിച്ച ഇയാള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മൊഹാലിയിലെ ജന്ദ്പുര് ഗ്രാമത്തില്‍ നിന്നുള്ള അവ്താര്‍ സിംഗാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
സിദ്ധു മൂസേവാലയുടെ കടുത്ത ആരാധകനായിരുന്നു ഇയാൾ. സിദ്ധു മൂസേവാലയുടെ ഗാനങ്ങള്‍ ഏപ്പോഴും കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അവ്താർ, മൂസേവാലയുടെ പേര് ആലേഖനം ചെയ്ത ടീ ഷര്‍ട്ടാണ് സ്ഥരിമായി ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
ഞായറാഴ്ച മാന്‍സയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മൂസേവാല മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു ഗുര്‍പ്രീത് സിംഗിനും സുഹൃത്ത് ഗുര്‍വീന്ദര്‍ സിംഗിനും പരിക്കേക്കേല്ക്കുകയും ചെയ്തിരുന്നു.