കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താനുള്ള പോലീസിന്റെ തെരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ച നിലയില്‍. സിദ്ദിഖുമായി ബന്ധപ്പെട്ട യാതൊരു വിവരവു ലഭിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി സിദ്ദിഖിന്റെ ഹര്‍ജി പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.
ഇതേത്തുടര്‍ന്ന് സിദ്ദിഖിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം നടത്തി വന്നിരുന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് വിവരം.
അതിനിടെ അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാര് ഡല്‍ഹിക്ക് പോയെക്കും. സുപ്രീംകോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഇവര്‍ പോകുന്നതെന്നാണ് വിവരം.
വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന് പോലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.