ആവശ്യത്തിനും അനാവശ്യത്തിനും പണം, തിന്നാനും കളയാനും ഭക്ഷണം എന്നിവയുള്ളവര്‍ക്ക് ജീവിതത്തിലൊരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടാവില്ല. അതേസമയം ഒരു മണി ചോറ് പോലും കഴിക്കാന്‍ ഇല്ലാത്തവര്‍ നമുക്കിടയിലുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്. സ്വന്തം അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് കഴിക്കാന്‍ മനസ്സ് വരുന്നവന് യഥാര്‍ത്ഥ മനുഷ്യനല്ലെന്ന് പറയുമ്പോഴും കഴിച്ചിട്ട് കളഞ്ഞാലും വേണ്ടില്ല അയല്‍വാസിക്ക് കൊടുക്കരുതെന്ന മനോഭാവവുമായി മുന്നേറുന്നവരുമുണ്ട് ഇന്ന് ലോകത്തില്‍. ഒരു നേരത്തെ അന്നത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന വസ്തുത അറിഞ്ഞിട്ടും അറിയാത്തതായി നടിച്ച് സഹജീവിയോടുള്ള കടമ മറന്ന ജീവിക്കുന്നവരാണ് ഇന്നേറെയും.
ചുറ്റുവട്ടത്ത് നടക്കുന്നതും എന്നാല്‍ നാം അറിയാതെ പോകുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട് ഇന്ന് സമൂഹത്തില്‍. സിഫിയ ഹനീഫ എന്ന പാലക്കാടുകാരി സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും കണ്ടാല്‍ ഇക്കാര്യം മനസിലാവും. ഈ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഒന്നുകണ്ണോടിച്ചാല്‍ ആര്‍ക്കും മനസിലാവും തങ്ങളുടെ കഷ്ടപ്പാടുകള്‍ ഉള്ളിലൊതുക്കി ജീവിക്കുന്നവരുടെ വിഷമതകളേക്കുറിച്ച്. ഒരു കിലോ അരി പോയിട്ട് ഒരു നേരത്തെ ചോറ് പോലും ഇല്ലാത്ത നൂറുകണക്കിനാളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ തനിക്കെങ്ങനെ വെറുതെയിരിക്കാന്‍ കഴിയുമെന്നാണ് സിഫിയ ചോദിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കൊടുക്കുമ്പോള്‍ ആ പട്ടിണിയറിഞ്ഞ വയറിന്റെ മനസ്സ് നിറഞ്ഞ് കൊണ്ടുള്ള പ്രാര്‍ത്ഥന അതാണ് യഥാര്‍ത്ഥ വിജയവും യഥാര്‍ത്ഥ സന്തോഷവുമെന്ന് ആ സഹോദരി പറയുന്നു. ‘ചിതല്’ എന്ന പേരില്‍ നിരവധി കുറിപ്പുകള്‍ സിഫിയ ഫേസ്ബുക്കില്‍ മുമ്പ് എഴുതിയിട്ടുമുണ്ട്. സിഫിയയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ കണ്ടറിഞ്ഞ് നിരവധിയാളുകള്‍ ഫേസ്ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്യുകയും സിഫിയയുടെ ഉദ്യമങ്ങളില്‍ പങ്കാളികളാവുകയും ചെയ്തുവരുന്നു. സിഫിയയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
ചിതലിനു കുറച് അരി എത്തിച്ചു തരാമോ?….അത്യാവശ്യക്കാര്‍ക്ക് എത്തിക്കാനാണ്……അരിയായിട്ടു മാത്രമേ സ്വീകരിക്കുള്ളൂ…..തിങ്കള്‍ മുതല്‍ വെള്ളിവരെ കോളേജും അസൈന്മെന്റുമായി യാന്ത്രികമായി ജീവിക്കുമ്പോഴും വെള്ളിയാഴ്ച വൈകുന്നേരം ആവുമ്പോള്‍ ഒരു സ്കൂള്‍ കുട്ടിയുടെ സന്തോഷമാണ്….കോളേജിന്റെ യൂണിഫോം മാറ്റിവെച്ച ഞാന്‍ പറക്കാന്‍ തുടങ്ങും ….ശനിയും ഞായറും എന്റെ ജീവിതം എന്റേതായ രീതിയില്‍ പല പല ആളുകളെ കണ്ടും കേട്ടും അറിഞ്ഞും അങ്ങനെയങ്ങനെ ……വല്ലാത്ത സന്തോഷമാണ്…..യാത്രകള്‍ക്കിടയിലാണ് അരിയുടെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍…..രോഗങ്ങള്‍ വലക്കുന്നവര്,ഓരോന്നായി എന്നെ കൊണ്ട് പറ്റുന്ന പോലെ ക്ലിയര്‍ ചെയ്യുന്നുണ്ട്……പത്തു കിലോ അരി പോലുമില്ലാത്ത ആളുകളുണ്ടാവുമോ എന്ന ചോദ്യം മനസ്സിലുണ്ടെങ്കി ഈ മൂന്നു വര്‍ഷത്തെ അനുഭവം വെച് ഉണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം ……കഴിഞ്ഞ മാസം 20 പേരില്‍ തുടങ്ങിയതാണ് ഈ അരി വിതരണം…ഈ മാസം ഒരു വ്യക്തി 100 പേര്‍ക്കുള്ള അരി എത്തിച്ചു തന്നു… ആപ്പ്ലിക്കേഷനുകള്‍ അതും കടന്നു…. അഞ്ചോ പത്തോ കിലോ അരി എത്തിച്ചു തരാന്‍ കഴിയുമെങ്കി ….ഈ ഒരു കാര്യം വിജയകരമാക്കാം….പ്രതീക്ഷയുണ്ട്….എത്തിക്കാന്‍ കഴിയുന്നവര്‍ അറിയിക്കുമല്ലോ……പറ്റുന്ന പോലെ അരി എത്തിച്ചു തരണം……പറ്റുന്നവര്‍ ഈ നമ്പറില്‍ വിളിക്കുമല്ലോ?……..9207427492. ഒരു ഉരുള ചോറിലെ പുഞ്ചിരി അത് സമ്മാനിക്കാം…..അല്ലെ………. പട്ടിണിയറിഞ്ഞ വയറുകളിലെ മനസ്സറിഞ്ഞ പ്രാര്‍ത്ഥനകള്‍ കുന്നോളമുണ്ട്….. ഒന്ന് രുചിച്ചു നോക്കിയാലോ……. എത്ര അരി എതിക്കാമെന്നു കമന്റ് ഇട്ടാല്‍ മതി……