അമ്മ പക്ഷി തന്റെ കുഞ്ഞിന് ഭക്ഷണമായി സിഗരറ്റിന്റെ അവശിഷ്ടം നൽകുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ വൈറലാകുന്നു. ഫ്ളോറിഡയിലെ ഒരു ബീച്ചിലാണ് ഏറെ ചർച്ചാ വിഷയമായ ഈ സംഭവം അരങ്ങേറിയത്.
ബീച്ചിൽ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭക്ഷണമാണെന്ന് കരുതിയാണ് ഈ അമ്മ പക്ഷി സിഗരറ്റ് ചുണ്ടിൽ എടുത്ത് കുഞ്ഞിന് നൽകിയത്. ലാർഗൊ സ്വദേശിയായ കാറെൻ മാസണ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
തുടർന്ന് അദ്ദേഹം ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. പുകവലിക്കുന്നവർ ദയവായി കുറ്റി ബീച്ചിൽ നിക്ഷേപിക്കരുതെന്ന് അദ്ദേഹം കുറിക്കുകയും ചെയ്തു.