കൊച്ചി: എറണാകുളം സൗത്തില്‍ സിഗ്നല്‍ സംവിധാനം തകരാറിലാകുകയും മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും ചെയ്ത സംഭവത്തില്‍ ആര്‍പിഎഫിന്റെ അന്വേഷണം പുരോഗമിക്കുന്നു. എറണാകുളം സൗത്ത്-എറണാകുളം നോര്‍ത്ത് റെയില്‍വേ പാതയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് ട്രാക്കിനരികില്‍ കൂട്ടിയിട്ടിരുന്ന ചവറിന് തീപിടിക്കുകയും ഇത് പടര്‍ന്ന് സിഗ്നല്‍ കേബിളുകള്‍ കത്തിയതോടെയാണ് മണിക്കൂറോളം ഗതാഗതം താറുമാറായത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ചവറിന് തീയിട്ടതാണോ എന്നാണ് ആര്‍പിഎഫ് പ്രധാനമായും അന്വേഷിക്കുന്നത്. സിഗ്നല്‍ കേബിളിന് ചുറ്റുമുള്ള സ്റ്റീല്‍ പൈപ്പിനാണ് തീപിടിച്ചത്. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്നലെ വൈകിട്ട് 4.15 ഓടുകൂടിയാണ് സിഗ്നലിലെ പ്രശ്നം പരിഹരിച്ചത്.