അട്ടപ്പാടിയുടെ ജീവിതവും മുഡുക ഭാഷയുടെ സൗന്ദര്യവുമായി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചർ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു.
അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
അട്ടപ്പാടിയുടെ തനിമ അതേപടി ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകർന്നു നൽകുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവർത്തകരുടെ ലക്ഷ്യം.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസി ജോർജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സിഗ്നേച്ചർ എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ
കഥ തിരക്കഥ സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ എഴുതുന്നു.
ഛായാഗ്രഹണം-എസ് ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ -നോബിൾ ജേക്കബ്, മ്യൂസിക്-സുമേഷ് പരമേശ്വരൻ, ക്രിയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ് , ആർട്ട് ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, ഗാന രചന- സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് : അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ- വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്, കളറിസ്റ്- ബിലാൽ ബഷീർ, പബ്ലിസിറ്റി ഡിസൈൻ- ആന്റണി സ്റ്റീഫൻ, പി ആർ ഒ-എ എസ് ദിനേശ്.