രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ നാ​ലാം ത​രം​ഗം ! ഡ​ല്‍​ഹി​യി​ല്‍ കേ​സു​ക​ള്‍ മൂ​ന്നു മ​ട​ങ്ങാ​യി വ​ര്‍​ധി​ച്ചു; മൂ​ന്നു സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു…

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന ന​ല്‍​കി ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ മൂ​ന്നി​ര​ട്ടി​യാ​യി വ​ര്‍​ധി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്ന ടി​പി​ആ​ര്‍ ഇ​ന്ന​ലെ 2.7 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 5079 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, 137 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം 19 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു.

നോ​യി​ഡ​യി​ലെ സ്‌​കൂ​ളി​ലാ​ണ് അ​ധ്യാ​പ​ക​ര്‍ അ​ട​ക്കം 16 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 601 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 447 പേ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് വ്യാ​പ​നം നാ​ലാം​ത​രം​ഗ​ത്തി​ന് തു​ട​ക്ക​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ സൂ​ചി​പ്പി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ എ​ക്ഇ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ജൂ​ണി​ല്‍ നാ​ലാം​ത​രം​ഗം വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം.

Related posts

Leave a Comment