വെടിയുതിർക്കുന്നതിലുള്ള തന്റെ വൈദഗ്ധ്യം തെളിയിക്കാനായി മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അതിലേക്ക് വെടിയുതിർത്ത പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.
ഇറാഖിലെ അൽമുത്താനയിലാണ് ഈ പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധികൃതർ ഇതുവരെ പേര് പുറത്തുവിടാത്ത ഒരാൾ തന്റെ ഇളയ മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അൽപം മാറി ഏകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു.
വീഡിയോയിൽ വെടിശബ്ദം നിമിത്തം ഞെട്ടുന്ന മകനെയും തന്റെ ഉന്നത്തെ കുറിച്ച് വീന്പുപറയുന്ന പിതാവിനെയും കാണാനാകും.
ഈ വീഡിയോ വൈറലായതോടു കൂടി ഇയാൾക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്.