റോം: കോവിഡ് 19 വൈറസ് ബാധയെത്തുടർന്നു റോമിൽ രണ്ടു കന്യാസ്ത്രീമഠങ്ങൾ നിരീക്ഷണത്തിലാക്കി. ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസ്, ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ എന്നീ മഠങ്ങളാണ് നിരീക്ഷണത്തിലാക്കിയത്.
ഈ മഠങ്ങളിലെ 59 കന്യാസ്ത്രീകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോറ്റാഫെറാറ്റ നഗരത്തിലെ ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസിലെ 40 കന്യാസ്ത്രീകൾക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇവരിൽ ആരോഗ്യനില ഗുരുതരമായ ഒരു സന്ന്യാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മഠത്തിൽ അമ്പതോളം കന്യാസ്ത്രീകളാണ് താമസിക്കുന്നത്.
ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ കോൺവെന്റിലുള്ള 21 കന്യാസ്ത്രീകളിൽ 19 പേർക്ക് കോവിഡ് ബാധച്ചതായും സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. എല്ലാവരുടെ ആരോഗ്യനില തൃപ്കരമാണെന്ന് കന്യാസ്ത്രീകളിൽ ഒരാൾ പറഞ്ഞു.
കൊറോണ ഭീതിയെത്തുടർന്നു കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള കിന്റർഗാർഡനും സ്കൂളും ആഴ്ചകൾക്ക് മുമ്പെ അടച്ചിരുന്നു.