ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സിജ റോസ്.
നാലുവർഷത്തോളമായി സിനിമയിൽ നിന്ന് മാറിനിന്ന സിജ ഇപ്പോൾ റോയ് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയാണ്.
സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാനുണ്ടായ കാരണം പറയുകയാണ് താരം. കഥാപാത്രം ചെറുതോ വലുതോ എന്നു നോക്കാറില്ലെന്നും എല്ലാ കഥാപാത്രവും സിനിമയിൽ പ്രധാനപ്പെട്ടതാണെന്നാണ് താൻ കരുതുന്നതെന്നും സിജ പറയുന്നു.
ചില സിനിമയിൽ കൂടുതൽ സീനുകൾ ഉണ്ടാവും, തിയറ്ററിൽ വരുമ്പോൾ പല കാരണത്താൽ ആ സീനുകൾ ഉണ്ടാവില്ല. അങ്ങനെയും സംഭവിക്കാറുണ്ടെന്നും കഥാപാത്രം ഇഷ്ടപ്പെട്ടാൽ അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
“അഭിനയ പ്രാധാന്യമേറിയ കഥാപാത്രം ചെയ്യണമെന്ന് ഏറെനാളായി ആഗ്രഹിച്ചു. എന്നാൽ നല്ല അവസരം വന്നില്ല. അപ്പോൾ ബ്രേക്ക് ആവശ്യമെന്ന് തോന്നി.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് റോയ്. സുരാജേട്ടനെ പോലെ ഒരു മികച്ച നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.’-സിജ റോസ് പറയുന്നു.