ഹൃദയസ്തംഭനം! ചലച്ചിത്ര നിര്‍മാതാവ് സിറാജ് വലിയവീട്ടില്‍ അന്തരിച്ചു; രാജമാണിക്യം, പ്രജാപതി, അപരിചിതന്‍ തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവായിരുന്നു

SIRAJ

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും വി​ത​ര​ക്കാ​ര​നു​മാ​യ സി​റാ​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​ന്ത​രി​ച്ചു. അ​റു​പ​ത് വ​യ​സാ​യി​രു​ന്നു. ഹൃദയസ്തംഭനം​മൂ​ലം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു പുലർച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ബ​റ​ട​ക്കം ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​കൊ​ച്ചി നോ​ര്‍​ത്ത് എ​സ്ആ​ര്‍​എം റോ​ഡി​ലെ തോ​ട്ട​തും​പ്പ​ടി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ക്കും.

ഭാ​ര്യ: ഹ​ദീ​ജ സി​റാ​ജ്. മ​ക്ക​ള്‍: വി. ​സി​നി​ക്, സി​ന്‍​സി, മും​താ​സ്. മ​രു​മ​ക​ള്‍: റെ​സി സി​നി​ക്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ അ​പ​രി​ചി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ർമിച്ച ആ​ദ്യ​സി​നി​മ. പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും ഫൈ​നാ​ന്‍​സി​യ​റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ വ​ലി​യ​വീ​ട്ടി​ല്‍ ചി​ട്ടി ഫ​ണ്ടി​ന്റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കൂ​ടി​യാ​യി​രു​ന്നു.

Related posts