പത്തനംതിട്ട: സൗഹൃദത്തിന്റെ പുതിയ ഈണവുമായി തമിഴ് ആൽബം ഉതിരാപൂക്കൾ ജനഹൃദയം കീഴടക്കുന്നു.യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും തരംഗമായ ഈ ഗാനം തമിഴ് മനസുകളിൽ നിന്നും മറ്റു സംഗീത ആസ്വാദകരിൽ നിന്നും വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.
ഈ ഗാനം, അതിന്റെ വരികൾകൊണ്ടും ഈണംകൊണ്ടും സൗഹൃദത്തിന്റെ ഓർമകളെ പുതുക്കുന്നു.മലയാള സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സിജോ മാത്യു ജേക്കബിന്റെ ആദ്യ തമിഴ് ആൽബം ആണിത്. ഈ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് തമിഴ് ചലച്ചിത്ര ഗാനരചയിതാവായ കവിത്രൻ ആണ്.
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ മെഡിക്കൽ സോഷ്യൽ വർക്കറാണ് (കൗണ്‍സിലർ)് സിജോ. തിരുവല്ല സ്വദേശിയായ ഇദ്ദേഹം തന്റെ ഡിവോഷണൽ ആൽബങ്ങളിലൂടെയും ഫ്രണ്ട്ഷിപ് ആൽ്ബങ്ങളിലൂടെയും സംഗീത പ്രേമികൾക്കു പ്രിയങ്കരനാണ്.ഡോ.മുരളികൃഷ്ണനോടൊപ്പം പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകനും ചേർന്നാണ് ഈ ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നത്.
കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ഡോ.മുരളികൃഷ്ണൻ. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഡോ.മുരളികൃഷ്ണന്റെ ആദ്യ ആൽബം കൂടിയാണിത്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡേവിഡ് ഷോണ്‍, പുല്ലാങ്കുഴൽ വിദഗ്ധൻ ആയ രാജേഷ് ചേർത്തല, ഗിറ്റാറിസ്റ്റ് ലിബോയി എന്നിവർ ഈ ആൽബത്തിന്റെ ഭാഗമാണ്.