വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനായി നായകൻ സിജു വിൽസൺ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു.
കഥാപാത്രത്തിനു ചേർന്ന ശരീരപ്രകൃതം രൂപപ്പെടുത്തിയെടുക്കാൻ മണിക്കൂറുകളോളം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും ആയോധന കലകള്‍ പരിശീലിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കഥാപാത്രം കണ്ടാണ് വിനയന് തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് വിളിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സിജു വിൽസൺ.
ചിത്രത്തിലെ തന്റെ ലുക്ക് വിനയന് ഏറെ ഇഷ്ടമായെന്നും പിന്നീട് സംവിധായകന് എ.കെ. സാജന് മുഖാന്തരമാണ് വിനയനുമായി ബന്ധപ്പെട്ടതെന്നും താരം പറഞ്ഞു.