പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യം ആകമാനം അഹോരാത്രം പ്രയത്‌നിക്കുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെത്തിയ ഒരു കൂട്ടം സിഖുകാരുടെ മാതൃകാപരമായ പ്രവര്‍ത്തനം ശ്രദ്ധേയമാകുകയാണ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സിഖ് സംഘടനയുടെ വളന്റിയര്‍മാരാണ് ദുരന്തത്തിനിരയായ മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനായി കൊച്ചിയിലെത്തിയത്.
കൊച്ചിയില്‍ വെളളിയാഴ്ചയോടെ എത്തിയ വളന്റിയര്‍മാര്‍ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയില്‍ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്.ഇവിടെ ആരംഭിച്ച് റിലീഫ് ക്യാംപില്‍ മൂവായിരം പേര്‍ക്കുളള ഭക്ഷണം തയ്യാറാക്കി നല്‍കുന്നു.”ഞങ്ങളുടെ ടീം പെരുമ്പളളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂവായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആ ക്യാംപ് ഞങ്ങള്‍ ഏറ്റെടുത്തു. കൂടുതല്‍ വോളന്റിയര്‍മാര്‍ ഉടനെയെത്തും”, ഖല്‍സ എയിഡ് ഏഷ്യാ പസഫിക് മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിങ് പറഞ്ഞു.
ലുധിയാനയില്‍ നിന്നുളള ജന്‍പീത് സിങ്ങും ഡല്‍ഹിയില്‍ നിന്നുളള ഇന്ദ്രജിത് സിങ്ങും ഖാനയില്‍ നിന്നുളള ജസ്ബീര്‍ സിങ്ങും ജലന്ധറില്‍ നിന്നുളള നവ്പാലല്‍ സിങ്ങും ആണ് ഖല്‍?സ എയിഡിന്റെ ആദ്യ ടീമിന്റെ ഭാഗമായി കേരളത്തിലെത്തിയത്. ഇവരെ സഹായിക്കാന്‍ പ്രാദേശികമായി എഠ്ട് വളന്റിയര്‍മാരുണ്ട്. ”ചോറും പച്ചക്കറിയും ആണ് ഞങ്ങള്‍ ഇന്നലെ രാത്രി നല്‍കിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രാദേശിക ഗുരുദ്വാര സഹായിച്ചു”, അമര്‍ പ്രീത് സിങ്ങ് പറഞ്ഞു
സാനിറ്ററി പാഡുകള്‍, കൊതുക് വലകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, ആന്റിബാക്ടീരിയല്‍ സോപ്പ്, സ്ലിപ്പര്‍, കത്തി, തുടങ്ങിയവ പഞ്ചാബില്‍ നിന്നും സമാഹാരിച്ച് കേരളത്തില്‍ വിതരണം ചെയ്യുമെന്ന്”, ലുധിയാനയില്‍ നിന്നുളള വളന്റിയറായ ഗുരുസാഹിബ് സിങ് അറിയിച്ചു.
”നിര്‍ഭാഗ്യമുളളവരോട് ചേര്‍ന്ന് പങ്കിടുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും”എന്ന ഗുരു നാനാക്കിന്റെ വചനങ്ങളെ പഞ്ചാബ് അതുപോലെ പിന്തുടരുന്നതാണ് സിഖുകാരുടെ സമൂഹ അടുക്കള (കമ്യൂണിറ്റി കിച്ചണായ ലാങ്ര്‍). ശനിയാഴ്ച ഒരു ലക്ഷം റിലീഫ് സാമഗ്രഹികള്‍ എത്തിച്ചു. അവയിലോരൊന്നും മിനറല്‍ വാട്ടര്‍, ബിസ്‌കറ്റ്, റിസ്‌ക്, പാല്‍, പഞ്ചസാര, തേയില എന്നിവ പഞ്ചാബ് സര്‍ക്കാര്‍ ലുധിയാനയില്‍ നിന്നും എത്തിച്ചിട്ടുണ്ട്.
ദുരിത ബാധിതര്‍ക്കു നല്‍കാനുള്ള വസ്തുക്കള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ച് ഹല്‍വാര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പ്രഖ്യാപിച്ചത് പ്രകാരം ഒരു ലക്ഷം പാ്ക്കറ്റുകള്‍ ദുരിതാശ്വസമേഖലയില്‍ നല്‍കാനായി ലുധിയാനയില്‍ തയ്യാറായി കഴിഞ്ഞതായി ഹരിയാന ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് അഗര്‍വാള്‍ പറഞ്ഞു.
”ഞങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് മറ്റുളളവരെ കുറിച്ച് ആലോചിക്കണമെന്ന് ഗുരുവിന്റെ വന്ദ് ഛക് എന്ന പാഠമാണ് ഞങ്ങള്‍ തുടരുന്നത്?”, ലുധിയാന എംപി രവ്‌നീത് സിങ് ബിട്ടു പറഞ്ഞു. കേരളം നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് ഇപ്പോള്‍ സഹായത്തിന്റെ ആവശ്യമുണ്ട്, അവരുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ പഞ്ചാബ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി കേരളത്തിന് പത്ത് കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. അഞ്ച് കോടി രൂപയുടെ റിലീഫ് വസ്തുക്കള്‍ ഉള്‍പ്പടെയാണിത്. ഇതിലെ ആദ്യ ഗഡുവാണ് ലുധിയാനയില്‍ നിന്നും ഇന്ന് കേരളത്തിലേയ്ക്ക് അയക്കുന്നത്.