സിക്കിമിൽ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ നോർത്ത് സിക്കിം ചുങ്താംഗിൽ നിന്ന് 56 പേരെ രക്ഷപ്പെടുത്തിയതായി ഐടിബിപി അറിയിച്ചു. ഇതിൽ 52 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. വടക്കൻ സിക്കിമിലെ ചുങ്താങ്ങിൽ ഐടിബിപി റെസ്ക്യൂ ടീം നിർമ്മിച്ച റോപ്പ്വേ വഴി 56 പേരെ (52 പുരുഷന്മാരും നാല് സ്ത്രീകളും) വിജയകരമായി രക്ഷപ്പെടുത്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ കാണാതായ 81 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 30 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ സംഭവിച്ച മേഘവിസ്ഫോടനം മൂലം ഉണ്ടായ മിന്നൽ പ്രളയം സംസ്ഥാനത്തെ നാല് ജില്ലകളിലായി 41,870 ആളുകളെ ബാധിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾക്കായി പ്രത്യേക റഡാർ, ഡ്രോണുകൾ എന്നിവ കൊണ്ടുവന്നിട്ടുണ്ട്.
ഇതുവരെ 2,563 പേരെ വിവിധ പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. 6,875 പേർ സംസ്ഥാനത്തുടനീളം ആരംഭിച്ച 30 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. വെള്ളപ്പൊക്കത്തിൽ 1,320-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സംസ്ഥാനത്തെ നാല് ജില്ലകളിലായി 13 പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. എന്നാൽ മംഗൻ ജില്ലയിലെ ലാച്ചൻ, ലാചുങ് എന്നിവിടങ്ങളിൽ കുടുങ്ങിയ മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
In an another rescue operation, 56 civilians (52 Male & 4 Female) were successfully rescued via the ropeway made by the ITBP Rescue Team in Chungtham, North Sikkim. #ITBP#Himveers pic.twitter.com/kbqx9wyAND
— ITBP (@ITBP_official) October 8, 2023