പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാത സാഹിത്യകൃതി അനിമല്‍ ഫാം മൃഗങ്ങളെക്കുറിച്ചുള്ളതാണെന്ന് പറഞ്ഞ നടി ശില്‍പാ ഷെട്ടി വെട്ടിലായി. സോഷ്യല്‍ മീഡിയകളില്‍ നടിയെ ട്രോളന്മാര്‍ കൊന്നു കൊലവിളിക്കുകയാണ്.യഥാര്‍ഥത്തില്‍ റഷ്യന്‍ വിപ്ലവാനന്തരമുള്ള സ്റ്റാലിന്‍ യുഗത്തെക്കുറിച്ചു പറയുന്ന പുസ്തകമാണ് അനിമല്‍ ഫാം.
എന്നാല്‍ പുസ്തകങ്ങള്‍ വായിക്കാതെ അഭിപ്രായം പറയുന്ന നടിമാരുടെ സ്വഭാവം ശില്‍പ്പയെയും ആപ്പിലാക്കി. അനിമല്‍ ഫാം എന്നു പേരുകേട്ട ശില്‍പ പുസ്തകം മൃഗങ്ങളെ സ്‌നേഹിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നു വച്ചുകാച്ചുകയും ചെയ്തു. മുംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശില്‍പ്പയുടെ അബദ്ധ പ്രസ്താവന. സ്കൂള്‍ കുട്ടികളുടെ സിലബസ് തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ചേര്‍ക്കണം എന്നതിനു ചോദ്യത്തിനു മറുപടി പറയുന്നതിനിടയിലാണ് ശില്‍പയ്ക്ക് അമളി പിണഞ്ഞത്
ലോര്‍ഡ് ഓഫ് ദ റിങ്‌സും ഹാരി പോര്‍ട്ടറും സിലബസില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ശില്‍പ ആദ്യം പറഞ്ഞത്.പിന്നീട് അനിമല്‍ ഫാം കൂടി ഉള്‍പ്പെടുത്തണമെന്നു പറഞ്ഞു. ഈ പുസ്തകം വായിക്കുന്നത് കുട്ടികളില്‍ മൃഗസ്‌നേഹം വളര്‍ത്തുമെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു. ഈ വിവരക്കേട് പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ നടിയ്ക്ക് പൊങ്കാലയിടുകയാണ്.