ബോളിവുഡ് സിനിമയില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. ശില്പ ഷെട്ടിക്ക് പുറമെ ഭര്‍ത്താവ് രാജ് കുന്ദ്രയും എല്ലാവര്ക്കും സുപരിചിതനാണ്.
ബിസിനസുകാരനായ രാജ് കുന്ദ്ര 2009-ലാണ് ശില്‍പ്പ ഷെട്ടിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയില്‍ നിന്നു വേര്‍പിരിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര ശില്പയെ ജീവിത സഖിയാക്കിയത്. രണ്ട് മക്കളാണ് ശില്പയ്ക്കും രാജിനും ഉളളത്.
അശ്ലീല ചിത്ര നിര്‍മാണകേസിൽ കഴിഞ്ഞ ദിവസം രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇത് വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞിരിക്കുകയാണ്.
ഈ സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ പഴയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു.
തന്റെ ജോലിയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഭാര്യ ശില്പ ഷെട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ടെന്ന് പറയുകയാണ് രാജ് കുന്ദ്ര. മുമ്പ് രാജ് കുന്ദ്ര നല്കിയ നല്കിയ ഒരഭിഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ എന്നെ വിശേഷിപ്പിക്കാറുളളത്, ഒരിക്കലും രാജ് എന്നല്ല.
ശില്പ ഒരു സെലിബ്രിറ്റിയായതുകൊണ്ട് എന്റെ ജോലിയില്‍ എന്ത് ചെറിയ പ്രശ്നങ്ങള്‍ വന്നാലും ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന പേരിലാണ് വരിക, രാജിന്റെ പേരിലല്ല.
ഞാനുമായി ബന്ധപ്പെട്ടുളള കാര്യങ്ങളില്‍ എന്റെ ഭാര്യയുടെ പേര് എടുത്തിട്ടതിന് ഞാന്‍ ഒന്നിലധികം മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് തെറ്റായ കാര്യമാണ്.
ഒരു വ്യക്തി സെലിബ്രിറ്റിയായ ആളെ വിവാഹം കഴിച്ചെന്ന് കരുതി മാധ്യമങ്ങള്‍ക്ക് എപ്പോഴും പേരുകള്‍ അപകീര്‍ത്തിപ്പെടുത്താനും കവര്‍ന്നെടുക്കാനും കഴിയില്ലെന്ന് മനസിലാക്കേണ്ടതുണ്ട്.
ഇത് കാരണം എനിക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി. പക്ഷേ നിങ്ങളുടെ വീട് നിങ്ങളുടെ ഹൃദയം ഉളള സ്ഥലമാണ്.
കഴിയുന്നത്ര മികച്ചത് ഞാന്‍ ഇവിടെ നിന്ന് തുടരും എന്നാണ് രാജ് കുന്ദ്ര മുന്‍പ് പറഞ്ഞത്.
അതേസമയം അശ്ലീല ചിത്രനിര്മാണക്കേസിന്റെ പേരില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ശില്പ ഷെട്ടിയുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
പോലീസ് പറയുന്നതിങ്ങനെ… വെബ് സീരിസില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രാജ് കുന്ദ്ര പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്.
ചെറിയ റോളുകള്‍ അഭിനയിച്ച നടിമാരെയായിരിക്കും കൂടുതലും വിളിക്കുക. ആദ്യം ഓഡിഷന് നടത്തും. ചില രംഗങ്ങള്‍ അഭിനയിച്ച് അതിന്റെ വീഡിയോ അയച്ചുതരണമെന്ന് പെണ്‍കുട്ടികളോട് പറയും.
ഓഡിഷന്റെ ഭാഗമാണെന്ന് കരുതി പെണ്‍കുട്ടികള്‍ അത് അയച്ചുകൊടുക്കും. ഈ വീഡിയോ എഡിറ്റ് ചെയ്താണ് പിന്നീട് പോണ് സിനിമയായി ഇറക്കുക.
അഭിനയിച്ച പെണ്‍കുട്ടികളുടെ അനുമതിയില്ലാതെയാണ് വീഡിയോ എഡിറ്റ് ചെയ്ത് പോണ് വീഡിയോ ആക്കുക.
നിരവധി പേരാണ് ഇങ്ങനെ രാജ് കുന്ദ്രയുടെയും സംഘത്തിന്റെയും കെണിയില്‍ അകപ്പെട്ടിരിക്കുന്നത്.
രാജ് കുന്ദ്രയുടെ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പോണ് വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. രാജ് കുന്ദ്ര തന്നെയാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്.