മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലായി. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്.
നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്നുമാണ് കേസ്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു.