നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരന് രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്കും ഈ കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
റിമാന്‍ഡിൽ കഴിയുന്ന രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനാണ് പോലീസ് പറയുന്നത്.
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കേസില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. ശില്‍പയ്ക്കെതിരേ പോലീസിന്റെ കൈയില്‍ തെളിവുകളില്ല.
ശില്പയ്ക്ക് ഭര്‍ത്താവിന്റെ ഈ ഇടപാടുകളെക്കുറിച്ച് അറിയുമായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്.
സംഭവത്തില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടെങ്കില്‍ അതും ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും.
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരന് ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്.
ബ്ലൂ ഫിലിം നിര്‍മാണത്തിന്റെ കഥകള്‍ പുറംലോകം അറിഞ്ഞതോടെ പ്രസിദ്ധി, കുപ്രസിദ്ധിയായി മാറുകയായിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്ലൂ ഫിലിം ബിസിനസില്‍ നിന്ന് പ്രതിദിനം പത്തു ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയിരുന്നുവത്രെ.
അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്.
ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ സമ്പാദ്യമാണ് രാജ്കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ നിന്നും സ്വന്തമാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘവും ശരി വച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇയാള്‍ ദിനംപ്രതി സ്വരൂപിച്ചത് പത്ത് ലക്ഷത്തോളം രൂപയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കുന്ദ്രയ്ക്ക് വിനയായത് സുഹൃത്ത് പ്രദീപ് ബക്ഷിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ്. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.