ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിൽ ആദ്യമായി പ്രതികരിച്ച് ശിൽപ ഷെട്ടി. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒരു പുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീൻഷോട്ട് ആണ് നടി പങ്കുവച്ചത്.
‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും.
എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.’–ഇങ്ങനെയാണ് അതിലെ വാചകങ്ങൾ. ഇപ്പോഴത്തെ പ്രശ്നങ്ങളെ ഉദേശിച്ചാണ് നടിയുടെ ഈ കുറിപ്പെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതത്. .