രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡയമണ്ട് വ്യാപാരി നിർമിച്ചത് അയ്യായിരം അമേരിക്കൻ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മാലയാണ്. അയോധ്യയിൽ വരാനിരിക്കുന്ന രാമക്ഷേത്രത്തിനുള്ള സമ്മാനമായാണ് ഈ അതിശയകരമായ കലാസൃഷ്ടി.
ശ്രീരാമൻ, ഹനുമാൻ, സീത, ലക്ഷ്മണൻ, രാജകൊട്ടാരം എന്നിവയെ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ സൃഷ്ടിയും ഇതിൽ ഉൾപ്പെടുന്നു. 40 കരകൗശല വിദഗ്ധർ 35 ദിവസങ്ങൾ കൊണ്ട് വളരെ സൂക്ഷ്മമായി കൊത്തിയെടുത്തതാണ് ഇവ. ശ്രദ്ധേയമായ ഈ മാലയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ശ്രദ്ധ നേടുകയാണ്.
“2 കിലോ വെള്ളിയിൽ നിർമിച്ച മാലയിൽ അയ്യായിരത്തിലധികം അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അയോധ്യയിൽ അടുത്തിടെ നിർമിച്ച രാമക്ഷേത്രത്തിൽ നിന്നാണ് ഈ സൃഷ്ടിയുടെ പ്രചോദനം ഉൾക്കൊണ്ടത്” രസേഷ് ജ്യുവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ നെക്ലേസിനെ കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വേളയിൽ പ്രതീക്ഷിക്കുന്ന ഭക്തജനപ്രവാഹത്തെ ഉൾക്കൊള്ളുന്നതിനായി അയോധ്യയിൽ ഒരുക്കങ്ങൾ നടക്കുകയാണ്. ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് 10,000-15,000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാവർക്കും തടസ്സങ്ങളില്ലാതെ പരിപാടിയിൽ പങ്കെടുക്കുവാനായി പ്രാദേശിക അധികാരികൾ ഉയർന്ന സുരക്ഷാ നടപടികളും നടപ്പാക്കുന്നതാണ്.
#WATCH | Surat, Gujarat: A diamond merchant from Surat has made a necklace on the theme of the Ram temple using 5000 American diamonds and 2 kg silver. 40 artisans completed the design in 35 days. pic.twitter.com/nFh3NZ5XxE
— ANI (@ANI) December 18, 2023