തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ട വരുമെന്നും അദ്ദേഹം ആവർത്തിച്ചു.
കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽ
അതേസമയം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.