കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നവകേരള സദസ് എന്ന പേരില്‍ പൗരപ്രമുഖരെ വിളിച്ച് സംവാദം നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലയില്‍ സര്‍ക്കാര്‍ നവകേരള സദസ് നടത്തുന്ന ഡിസംബര്‍ 13ന് കോട്ടയം കളക്ടറേറ്റ് പടിക്കല്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു.
കര്‍ഷകര്‍, കൂലി തൊഴിലാളികള്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍ തുടങ്ങി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുമായി സംവാദം സംഘടിപ്പിക്കും.
സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുതുരുത്തി എന്നീ നിയോജക മണ്ഡലങ്ങളിലെ സമരസമിതി പ്രവര്‍ത്തകരാണ് ജനകീയ സദസില്‍ പങ്കെടുക്കുന്നത്.
ജനകീയ സദസ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.